Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MEDIA PLUS

Middle East and Gulf

ര​തീ​ഷ് ദോ​ഹ ജം​ഗ്ഷ​ന് മീ​ഡി​യ പ്ല​സി​ന്‍റെ ആ​ദ​രം

ദോ​ഹ: സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യോ​ടെ ഖ​ത്ത​റി​ലെ ക​ലാ-​സാം​സ്‌​കാ​രി​ക, സാ​മൂ​ഹി​ക ച​ല​ന​ങ്ങ​ളെ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന പ്ര​മു​ഖ സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍​ഫ്ളു​വ​ന്‍​സ​ര്‍ ര​തീ​ഷ് ദോ​ഹ ജം​ഗ്ഷ​നെ മീ​ഡി​യ പ്ല​സ് ആ​ദ​രി​ച്ചു.

മീ​ഡി​യ പ്ല​സ് ഓ​ഫീ​സി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ ദോ​ഹ ബ്യൂ​ട്ടി സെ​ന്‍റ​ര്‍ മാ​നേ​ജിംഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷീ​ല ഫി​ലി​പ്പോ​സ് ര​തീ​ഷി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഖ​ത്ത​ര്‍ ടെ​ക് മാ​നേ​ജിംഗ് ഡ​യ​റ​ക്ട​ര്‍ ജെ​ബി കെ. ​ജോ​ണ്‍ സ്നേ​ഹോ​പ​ഹാ​രം സ​മ്മാ​നി​ച്ചു.

സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ​യു​ള്ള മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ന​വും സ​മൂ​ഹ​ത്തി​ന് ഉ​പ​കാ​ര​പ്ര​ദ​മാ​യ വി​വ​ര​ങ്ങ​ളും ഖ​ത്ത​റി​ലെ ക​ലാ-​സാം​സ്‌​കാ​രി​ക രം​ഗ​ത്തെ വി​ശേ​ഷ​ങ്ങ​ളും ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​ല്‍ ര​തീ​ഷ് ദോ​ഹ ജം​ഗ്ഷ​ന്‍ ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് ച​ട​ങ്ങി​ല്‍ സം​സാ​രി​ച്ച​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഡി​ജി​റ്റ​ല്‍ മാ​ധ്യ​മ​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ള്‍ സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​യ്ക്കാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ അം​ഗീ​കാ​ര​ങ്ങ​ള്‍ നേ​ട​ട്ടെ​യെ​ന്നും അ​വ​ര്‍ ആ​ശം​സി​ച്ചു.

ച​ട​ങ്ങി​ല്‍ ന്യൂ ​ഗു​ഡ് വി​ല്‍ കാ​ര്‍​ഗോ മാ​നേ​ജിംഗ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അ​ബു, ക​ലാ​പ്രേ​മി ചെ​യ​ര്‍​മാ​ന്‍ മു​ഹ​മ്മ​ദ് മാ​ഹീ​ന്‍, ക​ലാ​പ്രേ​മി കോഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​സി​ഫ് മു​ഹ​മ്മ​ദ്, വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ അ​വ​താ​ര​ക​ന്‍ റാ​ഫി പാ​റ​ക്കാ​ട്ടി​ല്‍, മീ​ഡി​യ പ്ല​സ് സിഇ​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര, മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ക്രി​യേ​റ്റീ​വ് അ​സോ​സി​യേ​റ്റ് സൈ​നു​ല്‍ ആ​ബി​ദ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

സ​മൂ​ഹ​ത്തി​ന് മാ​തൃ​കാ​പ​ര​മാ​യ സേ​വ​ന​ങ്ങ​ള്‍ അ​നു​ഷ്ഠി​ക്കു​ന്ന വ്യ​ക്തി​ത്വ​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന​തി​നു​ള്ള മീ​ഡി​യ പ്ല​സി​ന്‍റെ തു​ട​ര്‍​ച്ച​യാ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ര​തീ​ഷ് ദോ​ഹ ജം​ഗ്ഷ​നെ ആ​ദ​രി​ച്ച​തെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

Latest News

Corehub Up